തിരുവല്ല: അകപ്പൊരുൾ സാഹിത്യ വേദി തിരുവല്ല സാഹിത്യോത്സവം 2025 നടന്നു. തിരുവല്ല വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ മനോജ് കുറൂർ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് പ്രൊ എ ടി ളാത്തറ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് അയ്മനം ജോൺ, പ്രശസ്ത കവി കെ രാജ ഗോപാൽ, കഥാകൃത്തും തിരക്കഥാകൃത്തുമായ വിനു എബ്രഹാം, സാഹിത്യ നിരൂപകൻ കാരക്കാട് കൃഷ്ണകുമാർ, സെക്രട്ടറി വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അകപ്പൊരുൾ സാഹിത്യ വേദി അഖിലകേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡും പുരസ്കാരങ്ങളും അയ്മനം ജോൺ വിതരണം ചെയ്തു. കവിതക്ക് ഒന്നാം സ്ഥാനം നേടിയ അൽ താഫും ചെറുകഥക്ക് ഒന്നാം സ്ഥാനം നേടിയ ഗോകുൽ ഗോപനും മറുപടി പ്രസംഗം നൽകി.