തിരുവല്ല: അകപ്പൊരുൾ സാഹിത്യ വേദിയുടെ ആഗസ്റ്റ് മാസത്തെ പരിപാടി തിരുവല്ല വൈഎംസിഎയിൽ നടന്നു. പ്രൊഫ. മനോജ് കുറൂർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കാരക്കാട് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ ഉണ്ണികൃഷ്ണൻ കളീക്കലിൻ്റെ മറവ് എന്ന കഥാസമാഹാരത്തെ പറ്റി ചർച്ച നടത്തി. പ്രൊഫ. എ.ടി. ളാത്തറ, വി.വിമൽ കുമാർ, പ്രൊഫ. ബി സോമശേഖരൻ, കെ രാജഗോപാൽ, പ്രിത് ചന്ദനപ്പള്ളി എന്നിവർ സംസാരിച്ചു.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്നേഹ പൂർവ്വം കളക്ടർ...