Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsആകാശവാണി തിരുവനന്തപുരം...

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷത്തിലേക്ക് . 1950 ഏപ്രിൽ 1 നാണ് തിരുവനന്തപുരം നിലയത്തിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ.

അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്‌മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്. എം. എന്നീ എഫ്.എം. നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും.

ഒരു വർഷം നീണ്ടു നിൽകുന്ന എഴുപത്തഞ്ചാം വാർഷിക പരിപാടികൾ ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വൈവിധ്യം നിറഞ്ഞ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു

പത്തനംതിട്ട :  മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. വ്യാഴാഴ്ച്ച വൈകിട്ട് നാലിനാണ്...

മഴ തുടരും : അഞ്ച് ജില്ലകളിൽ  ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,...
- Advertisment -

Most Popular

- Advertisement -