Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsസിജെ റോയ്‌യുടെ...

സിജെ റോയ്‌യുടെ വിയോഗത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്‌യുടെ വിയോഗത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍. ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം സമ്മാനിച്ച് ജീവിതം മാറ്റി മറിച്ചയാളാണ് സിജെ റോയ് എന്നാണ് അഖില്‍ മാരാര്‍ ഓര്‍ക്കുന്നത്. അഖില്‍ ബിഗ് ബോസ് വിന്നറായപ്പോള്‍ സമ്മാനത്തുകയായ 50 ലക്ഷം നല്‍കിയത് റോയ് ആയിരുന്നു.

നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ സമ്മാനിക്കുകയാണ് മരണങ്ങള്‍. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളേയും നമുക്ക് വേണ്ടപ്പെട്ടവരേയും തേടി വരും. പക്ഷെ നമുക്ക് അത് ഉള്‍ക്കൊള്ളാനും ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും കഴിയില്ല. പല മരണങ്ങളും നമ്മളെ ഞെട്ടിക്കുകയാണ്. മരണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ പറയാറുണ്ട്, ഞെട്ടിപ്പോയി എന്ന്. കുറേയൊക്കെ അങ്ങനെ പറയുന്നതാണ്. പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ മരണാണ് ഡോക്ടര്‍ സിജെ റോയ് സാറിന്റെ ആത്മഹത്യയെന്ന് അഖിൽ മാരാർ പറഞ്ഞു.

ബിഗ് ബോസിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുമില്ല.  കഴിഞ്ഞ 18 വര്‍ഷമായി വിവിധ റിയാലിറ്റി ഷോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ മനുഷ്യന്‍. എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്ന മനുഷ്യന്‍. എന്നെ സംബന്ധിച്ച് പണ്ട് ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ട് 15000 രൂപ തിരിച്ചടയ്ക്കാന്‍ പറ്റാതെ അത് ബാധ്യതയായി മാറി പോയവനാണ്. ചെറിയ ലോണെടുത്തിട്ട് വര്‍ഷത്തില്‍ പതിനായിരം പോലും തിരിച്ചടയ്ക്കാന്‍ പറ്റാതെ പോയവനാണ്. ബാധ്യതയില്‍ പെട്ടുപോയവനാണ്. അങ്ങനെ ഒരുവനായ എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ സമ്മാനിച്ച് എന്നെ അനുഗ്രഹിച്ച, എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണക്കാരനായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം പോലെ, വലിയ മനുഷ്യനാണ് എന്നെ സംബന്ധിച്ച് അദ്ദേഹം മാരാർ കൂട്ടിച്ചേർത്തു.

ആ മനുഷ്യന്റെ അപ്രതീക്ഷിതമായ വിയോഗം മറ്റുള്ളവരേക്കാള്‍ ഞെട്ടലുണ്ടാക്കിയതാണ്. ഈ മനുഷ്യനാണ് എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടു വന്നത്. ചിലര്‍ കൈനീട്ടം തന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് പറയുക. ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് സമ്മാനം നല്‍കുക എന്നത് ഒരിക്കലും കോര്‍പ്പറേറ്റ് തീരുമാനമാകില്ല, റോയ് സിജെ എന്ന മനുഷ്യന്റെ തീരുമാനം തന്നെയാകും. അതുപോലെ സിനിമകള്‍ നിര്‍മിക്കുകയും കലാകാരന്മാരെ സഹായിക്കുകയും ചെയ്യ്താതായി അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ ചെന്ന് ഭര്‍ത്താവ് വെട്ടി

കണ്ണൂർ : ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കില്‍ കയറി ഭര്‍ത്താവ് വെട്ടി. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെയാണ് ഭർത്താവ് അനുരൂപ് വെട്ടിയത്. ഉച്ചയ്‌ക്ക് 3.30ഓടെയായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ...

ദീപാവലി: അയോധ്യയിൽ 26 ലക്ഷത്തിലധികം ദീപം തെളിയും

ന്യൂഡൽഹി: ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ...
- Advertisment -

Most Popular

- Advertisement -