Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഅക്ഷയ് കുമാര്‍...

അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

തൃശൂർ : ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി.ദേവസ്വം ഭരണസമിതി അംഗം കെ എസ്ബാലഗോപാലിനും ജീവനക്കാര്‍ക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലമ്പലത്തിലെത്തി ദർശനത്തിനു ശേഷം താരം മടങ്ങി.

തന്റെ പുതിയ ചിത്രമായ ഹായ്വാന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ് ഹായ് വാന്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇറ്റലിയിൽ രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം

റോം : ഇറ്റാലിയൻ തീരത്ത് 2  വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി.കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം....

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -