Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ആരവം...

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21 മുതല്‍ 27 വരെ ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് പി.പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍  ആലപ്പുഴ ആരവം സംഘടിപ്പിക്കുന്നത്.

ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ പി ബി അമൃത് രാജാണ് ലോഗോ രൂപകല്പന ചെയ്തത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി.പി ചിത്തരഞ്ജന്‍ എം എല്‍ എ അധ്യക്ഷനായി.  ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ ഡി എം) ആശാ സി എബ്രഹാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആര്‍ പ്രേം  തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാളെത്തെ ബഹ്റൈൻ- കൊച്ചി സർവിസ് റദ്ദാക്കി: എയർ ഇന്ത്യ

ന്യൂഡൽഹി: നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള എയർ ഇന്ത്യഎക്സ്പ്രസ് റദ്ദാക്കി. ഓപറേഷനൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എക്സ്പ്രസ് സർവിസ്...

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗൺമാൻ...
- Advertisment -

Most Popular

- Advertisement -