ജില്ലയിലെ 59 ദുരിതാശ്വാസ ക്യാമ്പുകളിലായി 2220 കുടുംബങ്ങളിലെ 2657 പുരുഷന്‍മാരും 3052 സ്ത്രീകളും 1059 കുട്ടികളുമടക്കം 6768 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 28, മാവേലിക്കര- 11, കാര്‍ത്തികപ്പള്ളി എട്ട്, ചേര്‍ത്തല നാല്, കുട്ടനാട് അഞ്ച്, ചെങ്ങന്നൂര്‍ മൂന്ന് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയില്‍ 1682 കുടുംബങ്ങളില്‍ നിന്നായി 5382 പേരാണ് ക്യാമ്പിലുള്ളത്. മാവേലിക്കരയില്‍ 185 കുടുംബങ്ങളില്‍ നിന്നായി 558 പേരും കാര്‍ത്തികപള്ളിയില്‍ 274 കുടുംബങ്ങളില്‍ നിന്നായി 570 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേര്‍ത്തലയില്‍ 48 കുടുംബങ്ങളിലെ 150 പേരും കുട്ടനാട് 22 കുടുംബങ്ങളിലെ 75 പേരും ചെങ്ങന്നൂര്‍ ഒമ്പത്് കുടുംബങ്ങളിലെ 33 പേരും ക്യാമ്പുകളില്‍ കഴിയുന്നു.
ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു വീടുകൂടി പൂര്‍ണമായി തകര്‍ന്നു. മഴക്കെടുതിയില്‍ ഇതുവരെ ആകെ ഏഴ് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം 160 ആണ്.