തൃശ്ശൂർ : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർപ്പാക്കാൻ 20 ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി സുജിത് .ആദ്യം 10 ലക്ഷവും പിന്നീട് 20 ലക്ഷവുമാണ് വാഗ്ദാനം ചെയ്തത് .സംഭവത്തിന്റെ ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടും ദുർബല വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്.ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പോലീസുകാർക്കെതിരെ ചുമത്തിയത് .അതേസമയം ,കേസിൽ ഉൾപ്പെട്ട പൊലീസുകാരെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു.






