കണ്ണൂർ : കർണാടകയിൽ നിന്ന് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു.തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫയെയാണ്(37) എക്സൈസ് അധികൃതർ പിടികൂടിയത്. രോഗികളുമായി കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് ആവശ്യക്കാർക്കു നൽകുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് അറിയിച്ചു.രോഗികളുമായി വരുമ്പോൾ എക്സൈസ്, പൊലീസ് പരിശോധനയില്ലാതെ കടന്നുപോകാമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു വിൽപന . മാസങ്ങളായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.