Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsബിജെപി സംസ്ഥാന...

ബിജെപി സംസ്ഥാന കാര്യാലയം അമിത് ഷാ ഉത്‌ഘാടനം ചെയ്തു

തിരുവനന്തപുരം : ബിജെപി സംസ്ഥാന കാര്യാലയ ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ബിജെപി പതാക സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ഉയർത്തി. ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ ബിജെപിയിൽ ചേരുന്നു

പന്തളം: പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ കെ ആർ രവി ബിജെപിയിൽ ചേരുന്നു. അംഗത്വം സ്വീകരിക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത്  പോകുമെന്ന് രവി ദേശം ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച...

മഴ : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതൽ...
- Advertisment -

Most Popular

- Advertisement -