Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅമിത് ഷാ...

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യേഗിക ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും.

വികസിത കേരളം എന്ന ആശയം താഴെത്തട്ടില്‍ എത്തിക്കാന്‍ വിവിധ പദ്ധതികൾ പാര്‍ട്ടി രൂപം നല്‍കിയതായും, തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം എം ടി രമേശ് പറഞ്ഞു.

ഒരോ വാര്‍ഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കും. ആഗസ്ത് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആഗസ്ത് 15 ന് എല്ലാ വാര്‍ഡുകളിലും സ്വഭിമാന ത്രിവര്‍ണ റാലികള്‍ നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാന്നാറിലെ കൊലപാതകം : മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മാന്നാർ : മാന്നാറിലെ ശ്രീകല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചെങ്ങന്നൂർ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി. മണിക്കൂറുകള്‍ നീണ്ട...

രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നു:  മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി- മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള പരിപാടി ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -