Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeHealthഅമീബിക് മസ്തിഷ്‌കജ്വരം...

അമീബിക് മസ്തിഷ്‌കജ്വരം ; പത്തനംതിട്ട ജില്ലയില്‍ ശനി, ഞായര്‍ ജലമാണ് ജീവന്‍ ക്യാമ്പയിന്‍

പത്തനംതിട്ട : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ‘ജലമാണ് ജീവന്‍’ ജനകീയ ക്യാമ്പയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 30, 31) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.

ജില്ലയിലെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം.

റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ചുറപ്പു വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരവും പരിശോധനയിലൂടെ ഉറപ്പുവരുത്തും.

പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജലസ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ്...

സമ്പൂര്‍ണ മദ്യ നിരോധനം

പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം...
- Advertisment -

Most Popular

- Advertisement -