കോട്ടയം: എം സി റോഡിലെ കോടിമതയിൽ അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറരയോട് കൂടിയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും മാന്നാറിലേക്ക് കൊണ്ടുവന്ന ചോള പുല്ല് നിറച്ച ലോറിയാണ് മറിഞ്ഞത്.
ലോറിയിൽ അമിതമായ ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമായത്. മുൻപും സമാനമായ രീതിയിൽ അമിതമായ ലോഡ് കേറ്റി വരുന്ന വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവ വിവരമറിഞ്ഞ് ഉടൻ തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.






