Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNew Delhiതിരുപ്പതിയിലെ പ്രസാദത്തിൽ...

തിരുപ്പതിയിലെ പ്രസാദത്തിൽ മൃഗ കൊഴുപ്പ് : റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്ന നെയ്യിൽ മൃഗ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം.ആരോ​ഗ്യമന്ത്രി ജെ.പി നദ്ദയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വൈഎസ്ആർ കോൺ​ഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിയ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി രംഗത്തെത്തിയത് . ഇതിനെ സാധൂകരിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി റിപ്പോർട്ടും പുറത്തുവിട്ടിരുന്നു. തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ,...

പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം

റാന്നി :  പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -