തിരുവല്ല : സർവ്വോദയ സാംസ്കാരിക സമിതിയുടെ അഭിമുഖ്യത്തിൽ സമൂഹത്തിൽ ലഹരിയുടെയും അക്രമപ്രവർത്തനങ്ങളുടെയും നിർമാർജനം ലക്ഷ്യമാക്കി അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു.
പ്രമേഹവും ഭക്ഷണക്രമവും എന്ന വിഷയത്തെ ആസ്പദമാക്കി തോട്ടപ്പുഴശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം അസി. സർജൻ വിമിത മുരളി ക്ലാസ്സെടുത്തു. എൻ.റ്റി ഏബ്രഹാം, പ്രസന്ന സതീഷ്, ഫാ. ബിബി ഏബ്രഹാം കിഴക്കേ മുറിയിൽ, ഡോ പി.വിമല, ഡോ.ജി.എൻ കുറുപ്പ്, മറിയാമ്മ ജോസഫ്, മനോജ് മഠത്തും മൂട്ടിൽ കെ.എസ് ഏബ്രഹാം, സാറാമ്മ ഏബ്രഹാം, മിനി ഉമ്മൻ, രവി കണിയാമ്മാലിൽ, എന്നിവർ പ്രസംഗിച്ചു.