തിരുവല്ല : മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം തിരുവല്ല പാലിയേക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ, സംസ്ഥാന സെക്രട്ടറി സുഷമാ ശിവരാമൻ , ബിന്ദു ദിലീപ് രാജ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ എഴുത്തുകാരൻ തിരുവല്ല രാജഗോപാൽ ,കഥകളി കലാകാരൻ തിരുവല്ല ഗോപിനാഥൻ നായർ , കലാരംഗത്തെ പ്രതിഭകളായ മോഹൻകുമാർ കണിയാന്തര, ഗീത കുമാരി, ജയൻ തനിമ, ശശിധരൻ അടൂർ സർവീസ് പാറടയിൽ എന്നിവരെ ആദരിച്ചു . ശേഷം നടന്ന കവിയരങ്ങിൽ അംഗങ്ങൾ കവിതകൾ അവതരിപ്പിച്ചു.
