ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം.ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ ഭാരമുള്ള രണ്ട് സിമന്റ് കട്ടകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.സിമന്റുകട്ടകൾ തകർത്ത് ട്രെയിൻ മുന്നോട്ടുപോയി.റെയിൽവേ ജീവനക്കാർക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടകൾ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .