തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഗോവിന്ദൻകുളങ്ങര ദേവിയ്ക്ക് ക്ഷേത്രത്തിലെ കഥകളിമണ്ഡപത്തിൽ ആചാരപരമായി അൻപൊലിപ്പറ സമർപ്പിച്ചു. ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കഴിഞ്ഞ 6 ദിവസമായി നടന്ന പറക്കെഴുന്നള്ളിപ്പ് മഹോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ജിവിതയിൽ എത്തിച്ചേർന്ന ഭഗവതിയെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിലേക്ക് സ്വീകരിച്ച് അൻപൊലിപ്പറ സമർപ്പിച്ചത്.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് എം.എം. മോഹനൻ നായർ, സെക്രട്ടറി ബി.ജെ.സനിൽ കുമാർ ഭാരതി ഭവൻ വൈസ് പ്രസിഡൻറ് ഷാബു എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ നിർമ്മാണത്തിലിരിക്കുന്ന കൊടിമരത്തിൻ്റെ ബാക്കി പണികൾ പൂർത്തീകരിക്കുന്നതിനും മറ്റുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
കഴിഞ്ഞ ദിവസം ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ആറ് മാസം കൂടി കാലാവധി ദീർഘിപ്പിച്ചു ഉത്തരവ് ഇറക്കിയിരുന്നു.