Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ നാലംഗ...

യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു: കാറും തകർത്തു

തിരുവല്ല:കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു.  തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് ( 23 ) നാണ് മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ച കാറും സംഘം അടിച്ചു തകർത്തു.

തിങ്കളാഴ്ച രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ നിർത്തിയ ശേഷം ഇയാളെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മർദ്ദിച്ച ശേഷം ശരത്തിനെ ചൊവ്വാഴ്ച  പുലർച്ചെ ആറുമണിയോടെ കവിയൂർ  മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം കാർ അടിച്ച് തകർത്ത് സംഘം കടന്നു കളയുകയായിരുന്നു.

തിരുവല്ല സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് എന്ന് ശരത് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ലാ പോലീസ്  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിആർഡി മിനി നിധി നിക്ഷേപ തട്ടിപ്പ് കേസിൽ ഇ.ഡി  ആദ്യത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

കോഴഞ്ചേരി : കുറിയന്നൂർ പിആർഡി മിനി നിധി നിക്ഷേപ തട്ടിപ്പ് കേസിൽ ഇ ഡി (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) ആദ്യത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പിആർഡി ഉടമ ഡി. അനിൽകുമാർ, ഭാര്യ ദീപ, മക്കളായ...

61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന അറുപത്തി ഒന്നാമത്...
- Advertisment -

Most Popular

- Advertisement -