തിരുവനന്തപുരം : സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിന്റെ മാനസിക വിഷമത്തിൽ വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്. ഏപ്രില്‍ 19നാണ് വിഷം കഴിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത് .
നെയ്യാറ്റിൻകര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇദ്ദേഹം 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും ഇതെത്തുടർന്നുള്ള മനോവിഷമത്തിലാണ് വിഷം കഴിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു .