Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധ...

ലഹരി വിരുദ്ധ പ്രചരണം  ഉദ്ഘാടനം

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ പ്രചരണത്തിൻ്റ ഉദ്ഘാടനം ഇരുവെള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപത വികാരി ജനറൽ റവ.ഫാ ഐസക് പറപ്പള്ളിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.

മുൻ നഗരസഭാ ചെയർമാൻ ആർ. ജയകുമാർ, വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയ മാത്യൂസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി മാത്യു, തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ ജയമോഹൻ, വെൽഫെയർ സൊസൈറ്റി ട്രഷറാർ വിനോദ് തിരുമൂലപുരം, ജോയിൻ്റ് സെക്രട്ടറി ജോ ഇലഞ്ഞി മുട്ടിൽ, സിബി തോമസ്, സന്തോഷ് ചാത്തങ്കരി, ഷെർട്ടൺ വി റാഫേൽ, അജു ഉമ്മൻ, ടി.ലോറൻസ്, സ്കൂൾ പിടിഎ പ്രസിഡന്റ് സജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

തുടർന്ന് എക്സൽ സോഷ്യൽ അവയർനെസ് മീഡിയ അവതരിപ്പിച്ച മാജിക് ഷോ, സ്കിറ്റ്, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്നാനായ കൺവെൻഷന്  ഇന്ന് തുടക്കം

തിരുവല്ല: ക്നാനായ അതിഭദ്രാസനം ക്നാനായ സുവിശേഷ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള ക്നാനായ കൺവൻഷൻ ഇന്നു(5) മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. ഇന്ന് വൈകിട്ട് 5...

അബാൻ ജംഗ്ഷനിൽ  നഗരസഭയുടെ  ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനം ഈ മാസം 15 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ...
- Advertisment -

Most Popular

- Advertisement -