Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaസമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ...

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ:  ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു

ആറന്മുള : സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചതായുള്ള പരാതിയെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലനയിൽ മത്സ്യ സ്റ്റാളിലെ തൊഴിലാളിയായ അസം സ്വദേശി എദിഷ് അലി ( 26) ആണ് അറസ്റ്റിലായത്.

ബി ജെ പി ആറന്മുള നിയോജകമണ്ഡലം പ്രസിഡൻ്റ് ദീപ ജി. നായരുടെ പരാതിയെ തുടർന്നാണ് നടപടി. ആറന്മുള നാൽക്കാലിക്കൽ പാലത്തിന് സമീപം വല്ലന സ്വദേശി മുജീബ് നടത്തുന്ന മത്സ്യ സ്റ്റാളിലെ ജീവനക്കാരനാണ് എ ദിഷ് അലി. ഫെയ്സ് ബുക്കിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പ്രധാനമന്ത്രി അടക്കമുള്ളവരെ മൃഗങ്ങളോടുപമിച്ചും നിരന്തരം പോസ്റ്റുകൾ ഇട്ടതിനെ തുടർന്ന് ബിജെപി ആറന്മുള പോലീസിന് പരാതി നൽകുകയായിരുന്നു.

എർഷാദ് അലി വ്യാജ തിരിച്ചറിയൽ കാർഡുമായി ഇവിടെ കഴിയുന്ന  പാക്കിസ്ഥാൻ സ്വദേശിയാണോ എന്നു സംശയിക്കുന്നതായും ദീപാ ജീ നായർ പറഞ്ഞു. ഇയാൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ബിജെപി ശക്തമായ സമരപരിപാടികൾക്ക് രുപം നൽകുമെന്നും ദീപ ജി നായർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ...

മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്ത് പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല: ജനകീയ ആസൂത്രണം 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്  ഷീന മാത്യു അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -