Monday, April 7, 2025
No menu items!

subscribe-youtube-channel

HomeEducationഐഎച്ച്ആർഡി കോഴ്സുകൾക്ക്...

ഐഎച്ച്ആർഡി കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങളിൽ 2024 ജൂൺ മാസത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് (Revised scheme 2024) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (2 സെമസ്റ്റർ), ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ആട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) (1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) (1 സെമസ്റ്റർ) എന്നിവയാണ് കോഴ്സുകൾ.

അപേക്ഷകർ www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓൺലൈനായി (SBI കളക്ട് വഴി) രജിസ്‌ട്രേഷൻ ഫീസും (Rs.150/-, SC/ST – Rs.100/- only) അടയ്‌ക്കണം. PGDCF (Sl.No.2) കോഴ്‌സിന് രജിസ്‌ട്രേഷൻ ഫീസിനോടൊപ്പം 18% GST കൂടി (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 118/-രൂപ, മറ്റുള്ളവർക്ക് 177/-രൂപ) അധികമായി അടയ്‌ക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ ജൂൺ 27നു വൈകിട്ട് നാലിനകം സമർപ്പിക്കണം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവിയൂർ പൊന്നമ്മ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിയൂർ പൊന്നമ്മ അനുസ്മരണം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകത്തിലെ പകരം വക്കാനില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂർ...

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ  സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണ് –  തോമസ് ജോസഫ്

തിരുവല്ല: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് യൂ. ടി. യൂ. സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ആരോപിച്ചു.  യൂ. ടി. യൂ. സി...
- Advertisment -

Most Popular

- Advertisement -