ആറന്മുള : ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, റോഷിൻ അഗസ്റ്റിൻ, പി പ്രസാദ്, വി എൻ വാസവൻ, എംപിമാർ എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റുമാർ, എൻഎസ്എസ്, എസ്എൻഡിപി നേതാക്കൾ, കായികതാരങ്ങൾ തുടങ്ങിയവർ ജലമേളയിൽ ഉദ്ഘാടന സമ്മേളന വേദിയിൽ പങ്കെടുക്കും.
52 പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. പൂവത്തൂർ പടിഞ്ഞാറ്, കടപ്ര, കീക്കൊഴുർ- വയലത്തല എന്നിപുതിയ പള്ളിയോടങ്ങളും ഇക്കുറി പങ്കെടുക്കും
എ ബാച്ചിൽ 35, B ബാച്ചിൽ 17 പള്ളിയോടങ്ങളാണ് ഉള്ളത്. സത്രക്കടവിലെ പവലിയൻ, പരപ്പഴക്കടവ് മുതൽ സത്രക്കടവ് വരെയുള്ള റേസ്, ജല ഘോഷയാത്ര മുതലായവ നടക്കുന്ന പമ്പാനദിയിലെ നെട്ടായത്തിൽ പുറ്റുകൾ നീക്കുന്ന ജോലികൾ നാളെ രാവിലെ പൂർത്തിയാകും ഫിനിഷിംഗ് പോയിന്റിനു പുറമേ മധ്യഭാഗത്തും മധുക്കടവിലും ട്രാക്ക് സജ്ജമാക്കി വരുന്നു.
ആംബുലൻസ്, റെസ്ക്യൂ, ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയും മേളയ്ക്കായി ഒരുക്കങ്ങൾ തയ്യാറാക്കി വരുന്നു. ജല ഘോഷയാത്ര നാളെ 1.30 ന് ആരംഭിക്കും. 3 മണിക്ക് പള്ളിയോടങ്ങളുടെ മത്സരം ആരംഭിക്കും
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന നാലു പള്ളിയോടങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. നെഹ്റു ട്രോഫി രീതിയിൽ ഹീറ്റ്സിൽ കുറഞ്ഞ സമയത്തിൽ എത്തുന്നവർ ഏ ബാച്ചിലും ബി ബാച്ചിലും ഫൈനലിൽ എത്തും. രണ്ടാം സ്ഥാനത്ത് എത്തുന്ന നാലു പള്ളിയോടങ്ങൾ സെമിഫൈനലിൽ മത്സരിക്കും.റേസ് കമ്മിറ്റി പള്ളിയോടങ്ങൾക്ക് നിർദ്ദേശങ്ങളും നിബന്ധനകളും പ്രിന്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇതിനുപുറമേ ക്യാപ്റ്റൻമാരും കരനാഥന്മാരും
ഒപ്പിട്ട കരാറും പള്ളിയോട സേവാ സംഘം വാങ്ങിയിട്ടുണ്ട്.
പള്ളിയോട സേവാസംഘത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന പള്ളിയോടത്തെ റേസ് കോഴ്സിൽ വച്ച് തന്നെ അയോഗ്യരാക്കുന്നതും ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുമില്ല. 52 കരകളിൽപ്പെട്ട തുഴച്ചിൽക്കാർ അല്ലാതെ പുറത്തു നിന്നുള്ള ക്ലബ്ബ്കാർ, മറ്റ് സംഘടനകൾ എന്നിവരെ കൂട്ടത്തോടെ പള്ളിയോടത്തിൽ കയറ്റുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് റേസ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ അറിയിച്ചു
ഉത്രട്ടാതി നാളിൽ വള്ളസദ്യ വഴിപാട് ഉണ്ടായിരിക്കുന്നതല്ല. നാളെ ഉതൃട്ടാതി നാളിൽ ക്ഷേത്രത്തിൽ നിന്നുള്ള ദീപ ഘോഷയാത്ര രാവിലെ 9.30ന് സത്ര കടവ് പന്തലിന്റ സമീപം എത്തിയതിന് ശേഷം ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പതാക ഉയർത്തുന്നതോടെ മേളയ്ക്ക് ആരംഭം കുറിക്കുെമെന്ന്പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.പി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ അറിയിച്ചു.
വഞ്ചിപ്പാട്ട് ആചാര്യന്മാർ,പള്ളിയോട ശില്പികൾ എന്നിവരെയും യോഗത്തിൽ ആദരിക്കും. പമ്പയിലെ ജലവിതാനം നിലവിലുള്ളതിലും കുറഞ്ഞാൽ ജലവിതാനം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.
സത്രത്തിലെ പവലിയനിൽ ഇരിപ്പിട സൗകര്യത്തിനായി 1000, 500,250,100 രൂപയുടെ പാസുകൾ പാഞ്ചജന്യം ഓഫീസിൽ വിൽപ്പനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.