Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഷിരൂരിൽ കാണാതായ...

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു.

അതേസമയം ,അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിൽ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു

ആറന്മുള : സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു. ആറന്മുള കിഴക്ക് പള്ളിയോട സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ 80 ൽപരം...

തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ (55) ആണ് തിരുവല്ല - ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുൻപിൽ ...
- Advertisment -

Most Popular

- Advertisement -