Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകരസേനയുടെ അഗ്‌നിവീർ...

കരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 6 മുതൽ അടൂരിൽ

പത്തനംതിട്ട: ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) നവംബർ 06-ന്  രാവിലെ ആറ് മണിക്ക് പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ  ആരംഭിക്കും. നവംബർ 13-ന് റാലി അവസാനിക്കും.

2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു  പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള  അഗ്നിവീർ വിഭാഗവും,  കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള  റെഗുലർ വിഭാഗത്തിൽപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളും, കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സോൾജിയർ നഴ്‌സിംഗ് അസിസ്റ്റൻ്റ്/നേഴ്‌സിംഗ് അസിസ്റ്റൻ്റ് വെറ്ററിനറി, ശിപായി ഫാർമ, ആർ.ടി ജെ.സി.ഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഇതിനകം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ വ്യക്തിഗത ലോഗിൻ വഴി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ : തിരിച്ചടിയല്ല ലോകനീതിയാണ് – സുരേഷ് ഗോപി

തിരുവനന്തപുരം : പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍  തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല...

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു . ഹോട്ടൽ അശോകിൽ നടന്ന ചടങ്ങിൽ തിരുവാതിരകളി, ഓണപ്പാട്ടുകൾ, ക്വിസ് മത്സരങ്ങൾ, ,കസേരകളി, ഓണസദ്യ , ഗാനമേള എന്നിവയുണ്ടായിരുന്നു.
- Advertisment -

Most Popular

- Advertisement -