പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഡിവൈഡറിൽ തട്ടിയാണു ബസ് മറിഞ്ഞത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 20 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ല .