Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅർത്തുങ്കൽ പള്ളി...

അർത്തുങ്കൽ പള്ളി പെരുന്നാൾ : ജനുവരി 10 മുതൽ

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ  തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാം അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം. ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പൊലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിന്  ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിങ്ങും നടപ്പാക്കും.

കൂടാതെ പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി 9, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ പ്രധാന വകുപ്പുകളായ റവന്യൂ, പൊലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തനും തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. രണ്ട് സ്വതന്ത്രർ അടക്കം 7 പേരുടെ പിന്തുണയോടെ ആണ് യുഡിഎഫ് അവിശ്വാസം വിജയിച്ചത്. എൽഡിഎഫിലെ 4 അംഗങ്ങൾ വോട്ടിങ്ങിൽ നിന്നും...

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റ ശുപാർശക്ക് അംഗീകാരം

തിരുവനന്തപുരം : തലസ്ഥാനത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -