Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsസർക്കാരിൻ്റെ നാലാം...

സർക്കാരിൻ്റെ നാലാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ അദാലത്ത്  9 ന്

പത്തനംതിട്ട : സംസ്ഥാന സർക്കാരിൻ്റെ നാലാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ അദാലത്ത് ഈ മാസം 9 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. തദ്ദേശ മന്ത്രി എം.ബി. രാജേഷ് അദാലത്തിൽ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരാതികൾ www.adalath.lsg.kerala.gov.in എന്ന പോർട്ടലിൽ നൽകാം. അഞ്ചാം തീയതിയ്ക്ക് മുമ്പ് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.9 ന് നൽകുന്ന അപേക്ഷയും പരിഗണിക്കും. രാവിലെ 8.30 ന് റജിസ്ട്രേഷൻ ആരംഭിക്കും.

കെട്ടിട പെർമിറ്റ്, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, ഗുണഭോക്തൃ പദ്ധതികൾ, നികുതികൾ, പദ്ധതി നിർവഹണം സംബന്ധിച്ച പരാതികൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ പരാതി നൽകാം. അപേക്ഷകളിൽ ഉടൻ തീർപ്പു കൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ഉരുൾപൊട്ടൽ : ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും

വയനാട് : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും .മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത് . ദുരന്തപ്രദേശത്തെയും...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : സൈന്യത്തിൻ്റെ പ്രത്യേക സേനയും ജമ്മു കശ്മീർ പോലീസും കത്വ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ...
- Advertisment -

Most Popular

- Advertisement -