തിരുവനന്തപുരം : ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവർത്തകർ ഉപരോധിച്ചിരിക്കുകയാണ്. പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് ഗേറ്റുകളെല്ലാം പൊലീസ് അടച്ചുപൂട്ടി. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒൻപതു മുതൽ വൈകീട്ടുവരെയാണ് സമരം. രാപകൽ സമരത്തിന്റെ 36-ാം ദിവസത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശ വർക്കർമാർ കടന്നത്.