കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.
14 പ്രതികളുണ്ടായിരുന്ന കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു.കോടതി വിധിയിൽ തൃപ്തിയില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.