ശ്രീനഗർ : പഹൽഗാം ഭീകരാക്രണത്തിൽ പ്രതിയായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് സേന വധിച്ചത്. ജമ്മുകശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ നാദിറിലാണ് ഭീകരനെ വധിച്ചത്.
പഹൽഗാമിലെ 26 വിനോദസഞ്ചാരികളെ വെടിവച്ച് കൊന്ന ക്രൂര സംഭവത്തിൽ ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഇയാളുടെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു. ഇയാൾക്കൊപ്പം അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ ഭീകരരും കൊല്ലപ്പെട്ടു.