Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകടം കൊടുത്ത...

കടം കൊടുത്ത പണം തിരികെ ചോദിച്ചു : മലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ചു

മലപ്പുറം : കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ വൃദ്ധ ദമ്പതികളെ അയൽവാസി ആക്രമിച്ചു.വേങ്ങര സ്വദേശി അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സത്താർ മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നാണ് വൃദ്ധദമ്പതികളെ മർദ്ദിച്ചത്. തടയാനെത്തിയ അയൽവാസി നജീബിനെയും മർദ്ദിച്ചു.

മുഹമ്മദ് സത്താറിന്, ബഷീർ കടം നൽകിയ പണം പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.തുടർന്നാണ് മുഹമ്മദ് ബഷീറും കുടുംബവും സത്തറിന്റെ വീട്ടിലേക്ക് പോയത്.വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു.ഇതിൽ പ്രകോപിതനായ അബ്ദുൽകലാം ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ (92) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 വര്ഷം നീണ്ട മാധ്യമ പ്രവർത്തനത്തിൽ ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ്, പേട്രിയറ്റ്, യുഎന്‍ഐ...

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം...
- Advertisment -

Most Popular

- Advertisement -