വാഷിംഗ്‌ടൺ : തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ.ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് ഉപയോഗിച്ചു എന്നതടക്കമുള്ള പരാതികളിലാണ് അറസ്റ്റ്.
അന്റോണിയോ സ്കേലിവാഗ് എന്ന പേരിലുള്ള അക്കൗണ്ടിൽനിന്ന് എതിർ സ്ഥാനാർഥിക്കെതിരെ വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്നാണ് കേസ്.കെ.പി ജോർജ്ജിന്റെ സ്റ്റാഫായ മറ്റൊരു ഇന്ത്യക്കാരൻ തരൽ പട്ടേലാണ് അക്കൗണ്ട് സൃഷ്ടിച്ചത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോർജിനെ 1000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു. താൻ നിരപരാധിയാണെന്നും രാജി വയ്ക്കാൻ തയ്യാറല്ലെന്നും കെ.പി.ജോർജ് പ്രതികരിച്ചു