Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsയൂസ്ഡ് കാർ...

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം : യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ ഇറക്കി .എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും സർക്കുലറിൽ അറിയിച്ചു.

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനൊടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കും. പൊതുജനങ്ങൾ പഴയ വാഹനങ്ങൾ വിൽക്കുന്നതിനോ, വാങ്ങുന്നതിനോ അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതായും യൂസ്ഡ് കാർ ഷോറൂമുകൾക്ക് മോട്ടോർ വാഹന നിയമപ്രകാരം വിൽപ്പന നടത്തുന്നതിനുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങൾ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ www.parivahan.gov.in പോർട്ടലിൽ ലഭ്യമാണെന്നും സർക്കുലറിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു: ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം ഡിപ്പോയിൽ നിന്ന് യാത്രതിരിച്ച കെ എസ് ആർ ടി സി ബസ് കർണാടകയിൽ വച്ച് അപകടത്തിൽ പെട്ടു .അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി...

തിരുവല്ല നഗരസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവല്ല: നഗരസഭാ ഉപാധ്യക്ഷൻ്റെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണ പ്രകാരം അടുത്തത് കോൺഗ്രസിലെ മാത്യൂ ചാക്കോയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി...
- Advertisment -

Most Popular

- Advertisement -