ചെങ്ങന്നൂർ : ഓട്ടോറിക്ഷ യാത്രാനിരക്കുകൾ സംബന്ധിച്ച് നിരവധിയായ പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ ഓട്ടോ റിക്ഷകളിലും 2022 ഏപ്രിൽ 26 ലെ സർക്കാർ ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കുകൾ യാത്രക്കാർ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.