Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ ചെറുകോൽപ്പുഴ...

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി രണ്ടു മുതൽ

കോഴഞ്ചേരി:113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി രണ്ടു മുതൽ ഒൻപതുവരെ പമ്പാ മണൽ പുറത്ത് നടക്കും. 5 ന് വൈകിട്ട് 3. 30 ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്യും.

സമ്മേളന നഗരിയിലെ കെടാവിളക്കിൽ കൊളുത്തുന്നതിനായുള്ള ദീപവുമായി  പത്മന ആ ശ്രമത്തിൽ നിന്നും ആരംഭിച്ച ദീപ പ്രയാണ ഘോഷയാത്രക്ക് തുടക്കമായി.
    
ഹിന്ദുമത പരിഷത്തിനുള്ള  ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. 2 ന് രാവിലെ 11ന്കൊല്ലം പന്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും, എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുമുള്ള ഛായാ ചിത്ര ഘോഷയാത്രയും, അയിരൂർ പുതിയകാവിൽ നിന്നുള്ള പതാക ഘോഷയാത്രയും, സദാനന്ദപുരം അവധുതാശ്രമത്തിൽ നിന്നുള്ള പദയാത്രയും ചെറുകോൽപ്പുഴയിൽ സമാന്വയിച്ചു വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും.

തുടർന്ന് വിദ്യാധിരാജ നഗറിൽ ഭദ്രദീപം തെളിച്ച് ഛായാചിത്ര പ്രതിഷ്ഠ നടത്തി ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായർ പതാക ഉയർത്തുന്നതോടുകൂടി ഈ വർഷത്തെ പരിഷത്തിന് തുടക്കമാകും. നാലിന് നടക്കുന്ന സമ്മേളന സഭയുടെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര അർലേക്കർ നിർവഹിക്കും.

ഫെബ്രുവരി 3 ന് ദാർശനിക സഭ,ധർമ്മാചാര്യസഭ എന്നിവയും നാലിനു മാധ്യമവിചാരവും അയ്യപ്പഭക്ത സമ്മേളനവും നടക്കും. 5 ന് വൈകിട്ട് 3. 30 ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്യും.6 ന് വൈകുന്നേരം 3. 30 ന് പരിസ്ഥിതി- സാംസ്കാരിക സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും

7 ന് ആചാര്യ അനുസ്മരണ സമ്മേളനവും എട്ടിനു യൂത്ത് പാർലമെൻ്റും വനിതാ സമ്മേളനവും ഒൻപതിനു സമാപന സഭയും നടക്കും. സമാപന സഭ പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലിൽ കയറി അതിക്രമം : പൾസർ സുനിയ്‌ക്കെതിരെ കേസ്

കൊച്ചി : ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്‌ക്കെതിരെ കേസ് . ഭക്ഷണം വൈകിയെന്ന് ആരോപിച്ചാണ് എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയത്. ജീവനക്കാരെ...

ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് ഇസ്രയേൽ

ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് ഇസ്രയേലും .തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ഇസ്രയേൽ...
- Advertisment -

Most Popular

- Advertisement -