Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeHealthആയുഷ് ചികിത്സാ...

ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പ്പാണ് സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകള്‍. ആയുര്‍വേദത്തിലെ മര്‍മ ചികത്സയെ പോലെ പ്രാധാന്യമുള്ളതാണ് ഇത്. സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലി രോഗങ്ങള്‍, കായിക പരുക്കുകള്‍, ശസ്ത്ര ക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധ വര്‍മ ചികത്സ പ്രയോജനകരമാണ്. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ള ചികത്സ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി.

സംസ്ഥാനത്ത് അഞ്ച് സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിതശൈലി രോഗ ക്ലിനിക്കുമാണ് പ്രവര്‍ത്തനം ആരംഭിച്ചത് .പാലക്കാട് ഓങ്ങല്ലൂര്‍, ആലപ്പുഴ മണ്ണഞ്ചേരി, അടൂര്‍ കടമ്പനാട്, തിരുവനന്തപുരം ആറ്റിങ്ങലുമാണ് മറ്റു സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകള്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തിലാണ് സിദ്ധ ജീവിതശൈലി രോഗ ക്ലിനിക് ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചൂട് :12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടുമുതൽ 12വരെയാണ് ഇടുക്കി ,വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഉള്ളത് .ഈ ദിവസങ്ങളിൽ താപനില...

മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ സ്മൃതിമന്ദിരത്തിന്റെ ശിലാസ്ഥാപനവും, പബ്ലിക് റിലേഷൻസ് സെന്ററിന്റെ കൂദാശയും 6 ന്

കോട്ടയം : മലങ്കരസഭയുടെ സ്ഥാപകനും, കാവൽപിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ കൊടുങ്ങല്ലൂരിൽ മാർത്തോമ്മൻ സ്മാരക മന്ദിരം ഉയരുന്നു. മാർത്തോമ്മാ ശ്ലീഹായുടെ സ്മരണക്കായി പണികഴിപ്പിക്കുന്ന സ്മൃതി മന്ദിരത്തിന്റെ ശിലാസ്ഥാപനം 6ന് നടക്കും. ഫെബ്രുവരി...
- Advertisment -

Most Popular

- Advertisement -