മല്ലപ്പള്ളി: കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ആറിന് നടത്തും. വൈകീട്ട് നാലിന് സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കവലയിൽനിന്ന് ഘോഷയാത്ര തുടങ്ങും.
മല്ലപ്പള്ളി ടൗണിൽ അഞ്ചിന് ചേരുന്ന അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി അധ്യക്ഷൻ മനോജ് കുമാരസ്വാമി അധ്യക്ഷത വഹിക്കും.
കുടുംബസംഗമം, പതാക ദിനാചരണം എന്നിവ നടത്തിയതായി ഭാരവാഹികളായ മനോജ് കുമാരസ്വാമി, കൺവീനർ ടി. ഹരിലാൽ, ഖജാൻജി അമ്പിളി അനീഷ്,
രാജൻ പൂവക്കാല എന്നിവർ അറിയിച്ചു.