Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsയാത്രക്കിടെ നഷ്ടമായ...

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം ബസ് സ്റ്റാൻഡിലും മറ്റും അന്വേഷിച്ചെങ്കിലും തിരികെ കിട്ടിയില്ല. തുടർന്ന്  സുരേഷ്  പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റാൻഡിലും പരിസരത്തും നടത്തിയ വ്യാപകതെരച്ചിലിൽ ബാഗ് കണ്ടെത്തി. ഇന്ന് സുരേഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നഷ്ടമായ ബാഗ് തിരികെ ഏൽപ്പിച്ചു. ബാഗ് തിരിച്ചുകിട്ടിയ ഉടമസ്ഥൻ, സ്റ്റേറ്റഷനിൽനിന്ന് മടങ്ങും മുമ്പ്  പന്തളം പോലീസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എസ് ഐക്കൊപ്പം പോലീസുദ്യോഗസ്ഥരായ സോളമൻ ഡേവിഡ്, ശരത് പിള്ള, അൻവർഷ ,അനൂജ് എന്നിവരും  തിരച്ചിലിൻ്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി : ആറാട്ട് വെള്ളിയാഴ്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി. ഈ മലയാള വർഷത്തിലെ നാലാമത്തെ തൃപ്പൂത്താണ്.  വെള്ളിയാഴ്ച രാവിലെ 7 ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട്  നടക്കും.

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ശബരിമല, മഞ്ഞനിക്കര ,മാരാമൺ,...
- Advertisment -

Most Popular

- Advertisement -