തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു .വിലക്കിനെതിരെ ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നതോടെയാണ് ആരോഗ്യവകുപ്പ് ഉത്തരവ് പിൻവലിച്ചത്.
ഈ മാസം 13ന് ഇറക്കിയ സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഇന്ന് ഉത്തരവ് ഇറക്കി.