Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് കലാപം...

ബംഗ്ലാദേശ് കലാപം : 205 ഇന്ത്യക്കാരുമായി ധാക്കയിൽ നിന്ന് എയർ ഇന്ത്യ സർവീസ് നടത്തി

ധാക്ക : ഷെയ്ഖ് ഹസീന രാജ്യം വിട്ട ശേഷവും ബംഗ്ലാദേശിൽ കലാപം തുടരുന്ന  സാഹചര്യത്തിൽ  6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽ നിന്ന് ഇന്ന് രാവിലെ ഡൽഹിയിലെത്തിച്ചു. തിങ്കളാഴ്ച്ച ഷെയ്ഖ് ഹസീന രാജിവെച്ചതിനുശേഷം നിരവധി അവാമി ലീ​ഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയുംചെയ്തു. ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഹൈന്ദവക്ഷേത്രങ്ങൾക്കു നേരേയും ആക്രമണമുണ്ടായി.

ഹസീന നാടുവിട്ടതോടെ ആയിരക്കണക്കിനാളുകൾ ധാക്കയിലെ അവരുടെ ഔദ്യോഗിക വസതി കൈയേറുകയും സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോകുകയും ചെയ്തു.ബംഗ്ലാദേശ് വിമോചനനേതാവും മുൻപ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ അടിച്ചുതകർത്തു.മന്ത്രിമാരുടെയും അവാമി ലീഗ് എം.പി.മാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് കലാപകാരികൾ തീയിട്ടു.ഹോട്ടലിൽ ഉണ്ടായിരുന്ന ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു.ജൂലായ് 16 മുതൽ നടക്കുന്ന കലാപത്തിൽ ഇതുവരെ നാനൂറിൽപരം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യം ആനന്ദം-അകറ്റാം അർബുദം : പത്ത് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കാൻസർ സ്‌ക്രീനിംഗ്

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി...

പിബിസിഎ സംസ്ഥാന സമ്മേളനം ഇന്ന്  തുടങ്ങും

തിരുവല്ല : സ്വകാര്യ കെട്ടിട നിർമ്മാണ മേഖലിലെ കരാറുകാരുടെ ഏക സംഘടനയായ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ശനിയാഴ്ച വൈകിട്ട് ആരംഭിക്കും. വൈകിട്ട് 5ന് കോട്ടയത്തുനിന്നും സംസ്ഥാന സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -