Friday, March 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യവ്യാപകമായി ബാങ്കുകൾ...

രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ

ന്യൂഡൽഹി : രാജ്യവ്യാപകമായി ഇന്ന് ബാങ്കു ജീവനക്കാർ പണിമുടക്കിൽ. ഒന്‍പത് സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം എന്നതാണ് യുഎഫ്‌ബിയു മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ആവശ്യം.

നിലവിൽ മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകൾ ബാങ്ക് ജീവനക്കാർക്ക് അവധി ദിനമാണ്. ഇത് എല്ലാ ശനിയാഴ്‌ചകളും ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്ന് സംഘടനകൾ അറിയിച്ചിരുന്നു.

ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ജനുവരി 23 ന് ലേബർ കമ്മിഷണറുമായി ചർച്ചകൾ നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 ശനി 25 ഞായർ ബാങ്ക് അവധിയായിരുന്നു. 26 റിപ്പബ്ലിക് ദിനവും.ഇന്നത്തെ പണിമുടക്കോടെ 4 ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെയാണ് പണിമുടക്ക് പ്രധാനമായും ബാധിക്കുക. സ്വകാര്യ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താല്‍ക്കാലിക നിയമനം

പന്തളം : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ്...

Kerala Lottery Results : 02-03-2025 Akshaya AK-691

1st Prize Rs.7,000,000/- AG 304976 (VAIKKOM) Consolation Prize Rs.8,000/- AA 304976 AB 304976 AC 304976 AD 304976 AE 304976 AF 304976 AH 304976 AJ 304976 AK 304976...
- Advertisment -

Most Popular

- Advertisement -