തിരുവല്ല: തിരുവല്ലയിൽ വാടക വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപന്നം പിടികൂടി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ആണ് അറസ്റ്റിൽ ആയത്. മതിൽഭാഗത്തുള്ള വാടകവീട്ടിൽ നിന്നു മാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന 9 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ ഒന്നര വർഷമായി പ്രതി വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.






