Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsParumalaബസ്ക്യോമോ ആകുക...

ബസ്ക്യോമോ ആകുക ഒരു ദൈവനിയോഗം: മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത

പരുമല: ഒരു വൈദികകന്റെ ബസ്ക്യോമോ ആകുക എന്നത് ഒരു ദൈവനിയോഗമാണെന്ന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ക്രമീകരിച്ച ബസ്ക്യോമോ അസ്സോസിയേഷൻ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

വൈദികന് സമാധാനവും സന്തോഷവും ബലവും  നൽകുനതോടൊപ്പം ഇടവക അംഗങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നവരുമാകണം ബസ്ക്യോമോ മാർ. പട്ടം കൊട ശുശ്രൂഷയിൽ വൈദികർക്ക് നൽകുന്ന ഉപദേശങ്ങൾ ബസ്ക്യോമോ മാർക്കും ഉളളതാണെന്നും മെത്രാപ്പോലീത്ത  പറഞ്ഞു. മോബ പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധൃക്ഷത വഹിച്ചു.

പരുമല സെമിനാരി മാനേജർ കെ.വി പോൾ റമ്പാന് ജന്മദിന ആശംസകൾ നേർന്നു. അഡ്വക്കേറ്റ് ജനറൽ ഓഫിസ് ഡപ്യൂട്ടി സെക്രട്ടറി കോശി ജോൺ മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജർ കെ.വി. പോൾ, അസി.മാനേജർ ഫാ. ഏലിയാസ് എൽദോസ്,മോബ കേന്ദ്ര വൈസിഡന്റ മാരായ റവ.ഫാ. സോളു കോശിരാജു,  ജസി വർഗ്ഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി  റെയ്ച്ചൽ. പി.ജോസ്,ട്രഷറാർ  ഷൈനി സാം,ജോയിന്റ് സെക്രട്ടറിമാരായ  മിനി സൈമൺ, മിനി ഉമ്മൻ,ബേബി കുട്ടി തരകൻ,അൻസു മേരി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽ മധുരം : തണ്ണിമത്തൻ കൃഷി ആരംഭിച്ചു

പത്തനംതിട്ട: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓമല്ലൂർ പഞ്ചായത്തിൽ വേനൽ മധുരം തണ്ണിമത്തൻ കൃഷി ആരംഭിച്ചു. 60 ദിവസത്തിനകം വിളവെടുക്കാൻ സാധിക്കുന്ന രീതിയിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്. പഞ്ചായത്തിൽ  തരിശുകിടക്കുന്ന സ്‌ഥലങ്ങളാണ്ഇതിനായി ഉപയോഗിക്കുക. പഞ്ചായത്ത് തല ഉദ്ഘാടനം...

ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് പിടികൂടി

കോന്നി : ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് കണ്ടെടുത്തു. വി -കോട്ടയം പ്ലാച്ചേരി വിള തെക്കേതിൽ രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും...
- Advertisment -

Most Popular

- Advertisement -