തിരുവനന്തപുരം : ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് സർവീസ് അടുത്തയാഴ്ച മുതൽ ആരംഭിക്കും .പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം .ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവയായിരിക്കും സ്റ്റേഷനുകൾ .രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.50 ന് എറണാകുളത്ത് എത്തും. എറണാകുളത്തു നിന്നും ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.






