Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആറ് വയസ്സുകാരിയുടെ...

ആറ് വയസ്സുകാരിയുടെ വലിയമനസ്സ് : കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ : വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായത്. സൈക്കിള്‍ വാങ്ങാനായാണ് അനുഗ്രഹ കുടുക്കയില്‍ പണം നിക്ഷേപിച്ചിരുന്നത്. ഈ സമ്പാദ്യമാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.

മത്സ്യതൊഴിലാളിയായ അച്ഛന്‍ പുറക്കാട് വാലുപറമ്പില്‍ ബിബീഷിനും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനനും ഒപ്പമാണ് അനുഗ്രഹ കളക്ട്രേറ്റില്‍ എത്തിയത്. ചിപ്പിയാണ് അമ്മ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു.

തിരുവല്ല:  റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂർ കയ്യാലയ്ക്കകത്ത് ഗോപാലകൃഷ്ണൻ കെ ആർ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30- ഓടുകൂടി തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ്...

വേമ്പനാട് കായല്‍ പുനരുജ്ജീവനം ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമം: പി പി ചിത്തരഞ്ജന്‍ എംഎല്‍എ

ആലപ്പുഴ : ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായല്‍ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ...
- Advertisment -

Most Popular

- Advertisement -