Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആറ് വയസ്സുകാരിയുടെ...

ആറ് വയസ്സുകാരിയുടെ വലിയമനസ്സ് : കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ : വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായത്. സൈക്കിള്‍ വാങ്ങാനായാണ് അനുഗ്രഹ കുടുക്കയില്‍ പണം നിക്ഷേപിച്ചിരുന്നത്. ഈ സമ്പാദ്യമാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.

മത്സ്യതൊഴിലാളിയായ അച്ഛന്‍ പുറക്കാട് വാലുപറമ്പില്‍ ബിബീഷിനും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനനും ഒപ്പമാണ് അനുഗ്രഹ കളക്ട്രേറ്റില്‍ എത്തിയത്. ചിപ്പിയാണ് അമ്മ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി

തിരുവനന്തപുരം :തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ  പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. നിവേദ്യ സമർപ്പണത്തിലും ഭക്തർക്ക് നൽകുന്ന അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നതാണ്...

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം : നാലു മരണം , 50 പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. നാല് പേർ മരിച്ചതായും 50 ഓളം പേരെ കാണാതായതായുമാണ് റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കുന്നിൻ മുകളിൽ നിന്ന് കുത്തിയൊഴുകിവന്ന...
- Advertisment -

Most Popular

- Advertisement -