Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsഇരവിപേരൂർ ജംഗ്ഷനിലെ...

ഇരവിപേരൂർ ജംഗ്ഷനിലെ വൻ ഗർത്തം : അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം : കേരള കോൺഗ്രസ്

തിരുവല്ല : തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ രൂപപ്പെട്ട വൻ ഗർത്തം മാറ്റാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം റോയി ചാണ്ട പിള്ള ആവശ്യപ്പെട്ടു .തിരുവല്ല ഇരവിപേരൂർ തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷന്റെ ഹൃദയഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് കാലങ്ങളായി. ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം വളരെ ദുരിത പൂർണ്ണമാണ് .ദിവസേന വളരെയധികം വാഹനങ്ങൾ ആണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഈ കുഴി ആളുകളുടെ ജീവനുപോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ദുരവസ്ഥയ്ക്ക് അധികൃതർ എത്രയും വേഗം നടപടികൾ കൈക്കൊള്ളണമെന്നും ഇല്ലാത്ത പക്ഷം കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും റോയി ചാണ്ട പിള്ള പറഞ്ഞു.

കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് എബി പ്രയാറ്റുമണ്ണിലിന്റെ അധ്യക്ഷതയിൽ കൂടിയ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എത്സാ തോമസ്, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സാബു കുന്നുംപുറത്ത്, എസ് കെ പ്രദീപ് കുമാർ, ടോജി കൈപ്പശ്ശേരിൽ, കെ ടി യു സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിജു തേക്കാനാശ്ശേരി, കേരള യൂത്ത് ഫ്രണ്ട് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് പ്രേം സാഗർ, കേരള യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജി തോമസ് , കേരള യൂത്ത് ഫ്രണ്ട് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് തോമസ്, പി സി ആൻഡ്രൂസ് പുറത്തു മുറിയിൽ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭയിൽ ബഹളം : സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : നിയമസഭയിൽ രൂക്ഷമായ ഭരണ ,പ്രതിപക്ഷ പോര്. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടിയും ഡയസിൽ കയറിയും പ്രതിപക്ഷം പ്രതിഷേധിച്ചു.വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ...

ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു

റാന്നി: ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതര പരിക്കില്ല. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ  പരിക്കേറ്റു. പടയണിപ്പാറ പാലത്തിനോട് ചേർന്ന്...
- Advertisment -

Most Popular

- Advertisement -