കൊല്ലം : കൊല്ലം കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 17 കാരൻ മരിച്ചു.കല്ലുവെട്ടാങ്കുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ്(17) ആണ് മരിച്ചത് പ്ലസ് ടു വിദ്യാർത്ഥിയാണ് .ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.
ആകാശ് ഓടിച്ച ബൈക്ക് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു .തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.





